പ്രത്യേക നിർദേശങ്ങൾ
ജലദോഷം, കഫക്കെട്ട്, ചുമ
മൂക്കൊലിപ്പ് ഒരുകാരണവശാലും മറ്റുചികിത്സകൾ കൊണ്ട് കുറയ്ക്കരുത്.മൂക്കൊഴുകുന്നത്തു നല്ലതാണു, അതൊരു അസുഖമല്ല ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനമാണ് . പതിയെ മാറിയാൽ മതി. ബാമുകൾ, ക്രീമുകൾ, തുളസി, കഞ്ഞിക്കുറുക്കൽ, ചുക്കുകാപ്പി, ആവിപിടിക്കൽ ഇത്യാദി ശീലങ്ങൾ ഉപേക്ഷിക്കുക. ഇവ ജലദോഷം തടയുന്നതാണ്. ഇത് നാം നൂറ്റാണ്ടുകളായി ചെയ്തു വരുന്ന ശീലമാണ് ,ഒരു ചടങ്ങു പോലെ. എന്നാൽ അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ബോധവാന്മാരല്ല.ജലദോഷം കുറച്ചാൽ ചുമ കഫക്കെട്ട് കൂടും, പനി വരും.മൂക്കടപ്പ്, ചുമ മാറണമെങ്കിൽ ജലദോഷം തിരികെ വരുത്തേണ്ടതാണ്, കാരണം ഇത് പ്രകൃതിയുടെ നിയമമാണ്. ചികിത്സ അതിനു സഹകരിക്കുന്നതായിരിക്കണം. മരുന്ന് കഴിക്കുക.ആയതിനാൽ ജലദോഷം കുറയ്ക്കാതെ ചുമ കഫക്കെട്ട് പനി ശ്വാസംമുട്ട് എന്നിവ ചികിൽസിക്കേണ്ടതാണ്.
പനി <<<<
ശരീരത്തിലെ ചൂട് ക്രമാതീതമായി വർധിക്കുന്നതിനെ പനി എന്ന് വിളിക്കുന്നു. പനി കുറെ ഏറെ അസുഖങ്ങളുടെ കൂടെ കാണപ്പെടുന്ന ഒരു രോഗലക്ഷണം മാത്രമാണ്. ആയതിനാൽ പനി ഒറ്റയ്ക്ക് നിലനിക്കുന്ന പ്രീതിഭാസമല്ല. നാം പനിക്ക് കഴിക്കുന്ന ഗുളികകൾ പനി/ചൂട് മാത്രമേ കുറയ്ക്കു. ചൂട് കുറച്ചാൽ അസുഖം മാറണമെന്നില്ലലൊ, ചില അസുഖങ്ങൾ പൂർണമാകില്ല (ചിക്കൻ പോക്സ് , അഞ്ചാംപനി ) അതിനാൽ അസുഖം മാറാനുള്ള മരുന്ന് കഴിക്കേണ്ടതാണ്. ആയതിനാൽ ഈ സ്ഥാപനത്തിൽ വരുന്നവർ ചൂട് കുറയ്ക്കുന്ന മരുന്നുകൾ ഉപേക്ഷിക്കേണ്ടതാണ് . ( ഉദാ: കഫക്കെട്ട്, ചിക്കൻപോക്സ് , അഞ്ചാംപനി, വയറിന്റെ അസുഖങ്ങൾ, സൈനസൈറ്റിസ്)
‘ചൂട്’ പനി ഏതെന്നു മനസ്സിലാക്കുവാൻ വേണ്ടുന്ന ഒരു ലക്ഷണമാണ്. പൊടുന്നനെ കുറയ്ക്കാനുള്ളതല്ല. പനി പേടിക്കേണ്ട സംഗതിയല്ല. പിന്നാംപുറത്തുള്ള അസുഖം മാറുമ്പോൾ പനി വിട്ടുപോകുന്നതാണ്. ആസ്ത്മ അലര്ജി പോലുള്ള അസുഖങ്ങൾ വിട്ടുമാറണമെങ്കിൽ കൂടെ കൂടെ വരുന്ന പനിയും ഇവിടെകാണിച്ചു ചികിത്സിക്കേണ്ടതാണ്. പനി അലർജിയുടെ ഭാഗമാണ്.
തുമ്മൽ അലര്ജി, ആസ്ത്മ
കാലപ്പഴക്കമുള്ള ഈ അസുഖം ഒരു പ്ലാനോടുകൂടി ചികിൽസിച്ചാലേ വിട്ടുമാറു. തുമ്മൽ ജലദോഷം, കണ്ണുചോറിച്ചിൽ, അണ്ണാക്ക് ചെവി ചൊറിച്ചിൽ, ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, പനി എന്നിവ ഈ അസുഖത്തിന്റെ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാണ് . എല്ലാം ഒരുമിച്ചു ചികിൽസിച്ചാൽ ആസ്ത്മ അലർജി വിട്ടുമാറില്ല. ജലദോഷം ശരീരത്തിന് ആവശ്യമായ ഒരു പ്രതിരോധ പ്രവർത്തനത്തിന്റെ ലക്ഷണമാണ്. മേല്പറഞ്ഞ ലക്ഷണങ്ങളിൽ ഇതുമാത്രം ധൃതികൂടി കുറയ്ക്കാതിരിക്കുക. മരുന്ന് കഴിക്കുക. പനിക്ക് ഇവിടുത്തെ മരുന്ന് കഴിക്കുക, മറ്റു മരുന്നുകൾ ഉപയോഗിച്ച് പനി കുറയ്ക്കാതിരിക്കുക. ( രണ്ടു ദിവസത്തെ പനി മാത്രമേ കാണു. ചികിത്സയിലിരിക്കെ പഴയ തൊലിപ്പുറമേ ഉണ്ടായിരുന്ന അസുഖങ്ങൾ കാണാനിടയുണ്ട്. അതും ഇവിടെനിന്നും ചികില്സിക്കുക. അലർജി ആസ്ത്മയുടെ കൂടെയുള്ള അസുഖങ്ങൾ പ്രത്യേകിച്ച് ചർമ്മ രോഗങ്ങൾ ഉള്ളത് മറച്ചുവെക്കാതെ പറഞ്ഞു ഇവിടെ നിന്നും ചികില്സിക്കുക. അവതമ്മിൽ ബന്ധമുള്ളതിനാൽ ഒരുമിച്ചു ചികിൽസിക്കേണ്ടതാണ്. ആസ്ത്മ മാറിയിട്ടേ ചർമ്മ രോഗം മ്മറുകയുള്ളു.( ഇത് എല്ലാ രോഗങ്ങള്ക്കും ബാധകമാണ്)
സൈനസൈറ്റിസ്
പൊടുന്നനെ ഉണ്ടാകുന്ന/കാലപ്പഴക്കമുള്ള ഈ അസുഖം ഒരു പ്ലാനോടുകൂടി ചികിൽസിച്ചാലേ വിട്ടുമാറു. തുമ്മൽ ജലദോഷം എന്നീ പ്രാഥമിക പ്രതിരോധ ശേഷി റിയാക്ഷനുകൾ മറ്റു മാർഗങ്ങളാൽ നഷ്ടപ്പെടുമ്പോൾ കഫം സൈനസുകളിൽ കെട്ടിനിന്ന് അണുബാധ ഉണ്ടാകുന്നു. ജലലദോഷം ബാമുകൾ പുരട്ടിയും ആവികൊണ്ടും ചുക്കുകാപ്പി കഴിച്ചും തടയാതെ മരുന്ന് കഴിക്കുക. കൂടെ കാണാവുന്ന ചർമ്മ രോഗങ്ങൾ ഇവിടെ കാണിച്ചു ചികിൽസിക്കുക.
മൈഗ്രേൻ
കൂടെ കൂടെ കാണുന്ന തലവേദന. പല കാരണങ്ങൾ( വ്യക്തിപരമായ ) കാണാറുണ്ട്. കൃത്യമായി കാരണങ്ങൾ ശ്രെദ്ധിച്ചു ഡോക്റ്ററോട് പറയുക. ടെൻഷൻ, ഉറക്കക്കുറവ്, വിശന്നിരിക്കുക, വെയിൽ, ശബ്ദം, മെൻസസ്, രാവിലെ, ഉച്ചക്ക് രാത്രി . ക്രമം- ദിവസേന, ആഴ്ചയിൽ, മാസം കൂടുമ്പോൾ. എന്നിങ്ങനെ കൃത്യമായി നോട്ട് ചെയ്യുക. കൃത്യമായ കാരണങ്ങൾ മനസ്സിലാക്കിയാൽ പെട്ടെന്ന് മാറുന്നതാണ്.
ടോൺസിലൈറ്റിസ്
ടോണ്സില്സ് നമ്മുടെ രണ്ടാംനിര പ്രീതിരോധ പ്രവർത്തന അവയവമാണു് . ടോൺസിൽസിനുണ്ടാകുന്ന വേദന, വീക്കം, പനി എന്നിവ ഒരു ഇൻഫ്ളമേഷൻ ആണ്. അണുബാധ ഉണ്ടാകുമ്പോൾ ശരീരത്തിന്റെ പ്രീതിരോധ പ്രവർത്തിന്റെ ഭാഗമായി ടോണ്സില്സ് വീക്കം കാണപ്പെടുന്നു. ഇത് ഒരു അസുഖമല്ല അസുഖത്തെ ശരീരം പ്രീതിരിധിക്കുന്നതിന്റെ ലക്ഷണമാണ്. ആയതിനാൽ ശ്രദ്ധയോടെ രോഗപ്രതിരോധ ശേഷിക്കു ക്ഷതം പറ്റാതെ ചികിൽസിക്കേണ്ടതാണ്. അതുകൊണ്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളുന്നത് കർശനമായും നിർത്തുക. ഇവിടുത്തെ ചികിത്സ തേടുക. സ്ഥിരം ടോൺസിലൈറ്റിസ് വരുന്നത് അമർത്തിയാൽ ഭാവിയിൽ സന്ധിവാദവും ഹൃദ്രോഗങ്ങൾ വരുവാൻ സാധ്യത കൂടുന്നു. നല്ല ചികിത്സ നൽകുന്നതാണ്.
അഡിനോയ്ഡ്
മൂക്കിനുള്ളിൽ അണ്ണാക്കിനുമുകളിലായി സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥി സ്ഥിരം തുമ്മൽ അലർജി മൂകടപ്പുള്ളവരിൽ കാണപ്പെടുന്നു. ജലദോഷം കുറയ്ക്കാതിരിക്കുക. മൂക്കിൽ ഉപ്പുവെള്ളം ( saline) ഉപയോഗം നിർത്തുക. ബാമുകൾ, ആവിപിടിക്കൽ നിർത്തുക. കൂടെയുള്ളതും മുന്പുവന്നുപോയതുമായുള്ള ( രണ്ടാമത് വരുമ്പോൾ ) ചർമ്മരോഗങ്ങൾ ഇവിടെ ചികില്സിക്കുക. പനി വരുമ്പോൾ ചൂട് കുറക്കുന്ന മരുന്നുകൾ കഴിക്കാതെ ഇവിടെ ചികിത്സ തേടുക.
മൂക്കടപ്പ്
മൂക്കൊഴുകുക എന്നത് നമ്മളെ സംബന്ധിച്ച് ശല്യമുള്ള കാര്യമാണെങ്കിലും മൂക്കിലും, അണ്ണാക്കിലും, തൊണ്ടയിലും, ശ്വാസകോശത്തിലുമുള്ള അണുബാധകൾ, പൊടിപടലങ്ങൾ നീക്കം ചെയ്യാൻ ഇത് അത്യാവശ്യമാണ് . ഇത് പൊടുന്നനെ നിർത്തിയാൽ മൂക്കടപ്പ് വരും. കാലപ്പഴക്കുള്ള മൂക്കടപ്പിനും കാരണം ഇതുതന്നെ. മൂക്കടപ്പും ഒലിപ്പും കൂടുതലായാൽ ചികിൽസിക്കണം, ക്ഷമയോടെ. മൂക്കൊലിപ്പ് മറ്റു മാർഗങ്ങളുപയോഗിച്ചു നിർത്തരുത്.
മൂക്കിൽ ദശ/ വളവു
സ്ഥിരം തുമ്മൽ അല്ലെർജിക്കു ചികിത്സയിലുള്ളവർക്കു കാണുന്ന ഒരു കോംപിക്കേഷൻ ആണ്. മറ്റുമാർഗങ്ങൾ ഉപയോഗിച്ച് ജലദോഷം തുമ്മൽ അലര്ജി കുറയ്ക്കാതെ മൂക്കിൽ ദശയ്ക്കും വളവിനും ചികില്സിക്കുക.
ചെവിവേദന /ഒലിപ്പ്
സ്ഥിരം ജലദോഷം മൂക്കടപ്പ് തടയുന്ന ഹൃസ്വ മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒഴുകിപ്പോകേണ്ട നീർക്കെട്ട് മാറാതെ തൊണ്ടയിലും അണ്ണാക്കിലും കർണപടത്തിലും (ചെവിയുടെ പാട ) തങ്ങിനിൽക്കുന്നു അണുബാധ വന്നു പൊട്ടുന്നു ഒഴുകുന്നു. ചികിത്സിക്കു മാറ്റം വരും. ചെവിയിൽ മരുന്നുപയോഗിച്ചു റിയാക്ഷൻ നിർത്തരുത് . പാടയിൽ തുള വീഴുന്നതാണ്. ചികിൽസയിലൂടെ മാറുന്നതാണ്.
ഇപ്രകാരം തുള വീണ ചെവി കൂടെ കൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു . ചെവിയൊലിപ്പ് ഇവിടെ കാണിക്കുക. ചെവിയിൽ മരുന്നുപയോഗിക്കാതിരിക്കുക.
മോണ വേദന/പഴുപ്പ്
മരുന്ന് കഴിക്കുക. മൗത്വാഷ്, ഉപ്പുവെള്ളം, ഉപ്പുചേർത്ത പൽപ്പൊടി ടൂത് പേസ്റ്റ്ഉ പയോഗിക്കാതിരിക്കുക.( നമ്മുടെ പല്ലുകൾക്കും മോണക്കും സ്വാഭാവിക പ്രീതിരിധശക്തി ഉള്ളതാണ്. പുറത്തുനിന്നും ഒരു സഹായവും വേണ്ടതില്ല. ആയതിനാൽ മരുന്നും ഉപ്പും ഉള്ള പേസ്റ്റും പൊടിയും ഉപയോഗിക്കരുത്. പല്ലിന്റെ ഇനാമൽ അത് താങ്ങിയേക്കും എന്നാൽ കട്ടികുറഞ്ഞ മോണയ്ക്കു അത് താങ്ങാനാവില്ല , ദ്രവിച്ചു പോകും. അസിഡിറ്റി വരാതെ ഭക്ഷണം കൃത്യ സമയത്തു കഴിക്കുക.ചികിൽസയിലൂടെ മാറുന്നതാണ്,
പല്ലു വേതന
ചെവിവേദന, ടോൺസിലൈറ്റിസ് പോലെ പല്ലും മോണയുമായ് ബന്ധപ്പെടുന്ന ഭാഗത്തെ ഇന്ഫലമ്മഷൻ നും, അണുബാധയുമാണ് കാരണം. ഉപ്പുവെള്ളം,മൗത്വഷ് എന്നിവ ഉപയോഗിക്കാതിരിക്കുക( ഇതൊക്കെ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന രീതിയാണ്. മോണയിലെ നീർക്കെട്ട് ഉപ്പുവെള്ളം കൊണ്ടാൽ പോകുമായിരിക്കാം പക്ഷെ മോണ ജീർണിച്ച പോകുന്നതാണ്. ക്രമേണ പല്ലിലേക്കുള്ള രക്തയോട്ടം നിലച്ചു പല്ലു കേടാവാനും കൊഴിയാനും സാധ്യതയുണ്ട്’.മരുന്ന് അകത്തേക്ക് കഴിച്ചു അസുഖം മാറ്റേണ്ടതാണ്.പഴയ ചർമ്മ രോഗങ്ങൾ പ്രത്യേകിച്ച് കുഴിനഖവുമായി ബന്ധമുള്ളതാണ്. അതുകൂടി മറ്റു മരുന്നുകൾ ഉപയോഗിക്കാതെ ഇവിടുന്നു ചികിതസിക്കുക.
വേദന
വേദന ഒരു അസുഖമല്ല ഒരു അനുഭവമാണ്, സൂചനയാണ്. ഒരു സൂചി കുത്തുന്നതുവരെ വേദന ഉണ്ടാകില്ല..എന്നാൽ കുത്തിയതിനുശേഷം വേദന തുടങ്ങുന്നു. വേദനക്ക് മരുന്നുകഴിച്ചാൽ തല്ക്കാലം വേദന നാം അറിയില്ല എന്നാൽ മുറിവ് മാറിയെന്നർത്ഥമില്ലല്ലോ. ആയതിനാൽ വേദന അസ്വസ്ഥതയാണ് തീർച്ച . എന്നാൽ ചികിൽസിക്കേണ്ടത് വേദനയല്ല വേദന ഉളവാക്കിയ കരണത്തെയാണ്. നാമെല്ലാം സന്ധിവേദന,തലവേദന, പൈല്സിന്റെ വേദന എന്നുപറഞ്ഞു വേവലാതിപ്പെടുമ്പോൾ ലഭിക്കുന്ന ചികിത്സ തത്കാലം വേദന ശമിപ്പിക്കുംവിധം തത്കാല ആശ്വാസം തരുന്നു. ഇതാണ് പല അസുഖങ്ങളും വിട്ടുമാറാതെ നിൽക്കുന്നത്. നമുക്ക് വേദനയുടെ കാരണമായ ചദവ് , തേയ്മാനം, മുറിവ്, അൾസർ, ഇൻഫ്ലാമ്മഷൻ, ഇൻഫെക്ഷൻ, എന്നിങ്ങനെ അടിസ്ഥാന അസുഖങ്ങളും മറ്റു കാരണങ്ങളും ചികിൽസിച്ചുകൊണ്ടു വേദനകൾ കുറക്കാം, അസുഖങ്ങൾ കുറയ്ക്കാം. കുറച്ചു സമയമെടുത്തായാലും അതാവും ശാശ്വതം.
കൃമി ശല്യം
എല്ലാ മനുഷ്യരുടെ കുടലിലും കൃമി ഉണ്ടാകും. പക്ഷെ നമ്മെ ബാധിക്കുന്ന രീതിയിൽ കൃമിശല്യം കൂടുന്നത് കൃമിയുടെ മിടുക്കല്ല നമ്മുടെ ആരോഗ്യക്കുറവിന്റെ സൂചനയാണ്. കുട്ടികളിൽ പ്രത്യേകിച്ചും. ചെറിയ കുട്ടികളിലെ ദഹന പ്രെക്രിയ മാറിവരുന്ന കാലഘട്ടങ്ങളിലും ഈ പ്രവണതകാണാം. ഒരു പ്രായമാകുമ്പോൾ ഇത് മാറും. കൂടെ കൂടെ കൃമിശല്യം വരുന്ന കുട്ടികൾക്ക് മരുന്ന് നൽകണം. കുട്ടികൾക്ക് ആരോഗ്യം മെച്ചപ്പെടാനാണ് മരുന്ന് കൃമികളെ നശിപ്പിച്ചട്ടു കാര്യമില്ല. എല്ലാ കുട്ടികൾക്കും നിരത്തി പിടിച്ചു മരുന്ന് കൊടുക്കേണ്ടതില്ല. മലദ്വാരത്തിനടുത്തു ചൊറിച്ചിൽ അനുഭവപ്പെടുകയും തത്സമയം കൃമികൾ കാണുന്നുണ്ടെങ്കിലും മാത്രം മരുന്ന് കഴിക്കേണ്ടതുള്ളൂ. കൃമികൾ കണ്ടില്ലെങ്കിൽ അത് ചർമ്മരോഗമോ, പൈൽസ് ആകാനും സാധ്യതയുണ്ട്.
കുട്ടികളിലെ ചർമ്മ രോഗങ്ങൾ
ജനിച്ചതുമുതൽ കുട്ടികളിൽ കുറയെ ചർമ്മരോഗങ്ങൾ കാണാം. മുതിര, വരണ്ട ചർമ്മം. മടക്കുകളിലെ വിള്ളൽ,കരപ്പൻ. ഇവയെല്ലാം ധൃതികൂടാതെ ചികില്സിക്കുക. പല അസുഖങ്ങളും പെട്ടെന്ന് കുറച്ചാൽ പല രോഗങ്ങളും വരാൻ സാധ്യതയുണ്ട്.
ജനിച്ചയുടൻ, എണ്ണ,വിവിധയിനം ക്രീമുകൾ,മോയ്സ്റ്റിറൈസർ, ഗ്ലിസറിൻ വിവിധ മരുന്നുകൾ അടങ്ങുന്ന സോപ്പ് ,മോയ്സ്റ്റിറൈസർ, ലോഷൻ ഒന്നും ഉപയോഗിക്കാതിരിക്കുക, ( മറ്റു പ്രകൃതിയിലെ ജീവജാലങ്ങൾ ഇതൊന്നും ഉപയോഗിക്കാറില്ല, ചെറുപ്രായത്തിൽ അസുഖങ്ങൾക്ക് ഇതൊക്കെ എന്തുകൊണ്ട് കരണമായിക്കൂടാ ) ഇത്തരത്തിലുള്ള പ്രൊഡക്ടുകൾ ഉപയോഗിക്കുന്ന കുട്ടികളുടെ ചർമ്മം വളരെ വരണ്ടിരിക്കും, പെട്ടെന്ന് വെയിലത്തു കരിവാളിക്കും ) കരപ്പൻ, വട്ടച്ചൊറി, ചുണങ്ങു എന്നിവ അമർത്തിയാൽ ശ്വാസം മുട്ടൽ വരൻ സാധ്യതയുണ്ട് .
താരൻ/വരണ്ട ചർമ്മം
മനുഷ്യൻ ജനിക്കുമ്പോൾ ചർമ്മത്തിൽ വിയർപ്പു ഗ്രെന്ധികൾ കുറവായിരിക്കുംപ്രായത്തി. ക്രമേണ പ്രായം കൂടുന്നതിനനുസരിച് ഇവ രൂപം കൊല്ലുന്നു. പലകാരണങ്ങളാൽ ഈ പ്രെക്രിയ തടസ്സപ്പെടുന്നു. ചർമ്മത്തിൽ ചെറിയ പ്രായത്തിൽ വരുന്ന ചർമ്മ മറ്റന്നാൾ അസുഖമെന്നു തെറ്റുദ്ധരിച്ചു ചികിത്സിച്ചും, വിലകൂടിയ സോപ്പും ലോഷനും എണ്ണകളും പുരട്ടി കുട്ടികളുടെ ചർമ്മം വരണ്ടു(dry) പോകുന്നു. ഈ വരണ്ട ചർമ്മം കാലിലും കയ്യിലും മുരിച്ചിൽ ഉള്ള ചർമ്മം സൃഷ്ടിക്കുന്നു . ഇവ പലപ്പോഴായി കൊഴിയുന്നു . തലയിലെ വരണ്ട ചർമ്മം കൊഴിയുമ്പോൾ അതിനു താരം എന്ന് വിളിക്കുന്നു. തരാനുള്ള/വരണ്ട ചർമ്മമുള്ള തലയിൽ ആരോഗ്യമില്ലാത്ത മുടി ഉണ്ടാകുകയുള്ളൂ. ഇവ പെട്ടെന്ന് കൊഴിയുന്നു. ആയതിനാൽ തരാൻ എത്രയും പെട്ടെന്ന് കൊഴിഞ്ഞു തീരാനുള്ള മരുന്ന് കഴിക്കുക. കൊഴിച്ചിൽ നിർത്താനുള്ള എണ്ണകൾ, സോപ്പ്, മരുന്നുകൾ ഉപയോഗിച്ചാൽ കുറച്ചു നാളത്തേക്ക് കുറവ് കിട്ടുമെങ്കിലും പിന്നീട് എല്ലാംതന്നെ ഒരുമിച്ചു കൊഴിഞ്ഞുപോകുന്ന സ്ഥിതി വരുകയും ചെയ്യുന്നു. ഇത് എല്ലാവര്ക്കും അനുഭവം ഉള്ളതായിരിക്കും. മരുന്ന് എണ്ണകൾ, തരാനുള്ള സോപ്പ് ഷാംപൂ ഇത്യാതികൾ ഉപയോഗിക്കുന്നത് പൊടുന്നനെ നിർത്തുക..
മുടികൊഴിച്ചിൽ
വട്ടത്തിൽ– ഫങ്കസ് അണുബാധ മൂലം മുടി വട്ടത്തിൽ കോഴിയും. ആയതിനു മരുന്ന് കഴിച്ചു മാറ്റാവുന്നതാണ്.
വ്യാകപകമായി– ആരോഗ്യക്കുറവ്, പോഷകക്കുറവ് വരുന്ന സാഹചര്യങ്ങളിൽ ( രോഗം ബാധിച്ചാൽ, മുലയൂട്ടുന്നവര്ക്കു )
വരണ്ട ചർമം ഉള്ളവർക്ക്.തൊലിപ്പുറമെ ചില രോഗങ്ങൾ ധൃതി പിടിച്ചു അമർത്തിയാൽ (കരപ്പൻ, വട്ടച്ചൊറി )മരുന്ന് കഴിച്ചു മാറുന്നതാണ്
നര
ആരോഗ്യം കുറഞ്ഞ ചർമ്മമുള്ളവരിൽ ആരൊഗ്യക്കുറവുള്ള മുടി, പല്ലു, നഖം എന്നിവ കാണാം. നമ്മുടെ ചർമ്മം ആരോഗ്യമുള്ളതാണെന്ന ധാരണയാണ് എല്ലാവര്ക്കും ഉള്ളത്. എന്നാൽ പ്രകൃതി നൽകിയ ചർമ്മം ചർമ്മ സംരക്ഷണം എന്ന വിശ്വാസത്തിൽ നാം ചെയ്തുകൂട്ടുന്നതെല്ലാം തെറ്റായിട്ടുള്ളകാര്യങ്ങളാണ്. മനുഷ്യനെ പോലെ പ്രകൃതിയിൽ മറ്റൊരു ജന്തുവും തൊലിപ്പുറമേ ഇത്രയും കെമിക്കലുകൾ ഉപയോഗിക്കാറില്ല. ആയതിനാൽ ചര്മ്മത്തിന്റെ സ്വാഭാവികത നിലനിർത്തിയാൽ/വീണ്ടെടുത്താൽ നര മാറും. .വിലപിടിപ്പുള്ള മരുന്ന് സോപ്പുകൾ ഉപയോഗിക്കാതിരിക്കുക .
ഒരു നര വരൻ തന്നെ ചർമ്മത്തിൽ വര്ഷങ്ങളുടെ മാറ്റം വരേണ്ടതുണ്ട്. ഇപ്പോൾ ചെറിയ കുട്ടികളിൽ പോലും നര വ്യാപകമായി കാണാം. നമ്മൾ എത്രത്തോളം നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു എന്നത് ഇതിനാൽ ഊഹിക്കാനാകും. നര മാറാൻ മരുന്ന് കഴിക്കുക, മാറ്റം ചർമ്മത്തിനാണ് സംഭവിക്കേണ്ടതു് . അനാവിശമായി തലയിൽ എല്ലാവിധ എണ്ണകളും ക്രീമുകളും പുരട്ടാതിരിക്കുക.