പ്രത്യേക നിർദേശങ്ങൾ
മുഖക്കുരു
ഹോർമോണുമായി ബന്ധപ്പെട്ട് മുഖക്കുരു വരാറുണ്ട്. കൗമാര പ്രായത്തിൽ ഹോർമോൺ മാറ്റം വരുമ്പോൾ മുഖക്കുരു പ്രത്യക്ഷപ്പെടുന്നു. ഇത് പ്രകൃതിമിത്തമാണ്. കുറച്ചുനാൾ കഴിഞ്ഞു കുറയുന്നതാണ്. പ്രായത്തിനു അനുയോജ്യമായ ചർമ്മമറ്റം/ ഹോർമോൺ മാറ്റം /വളർച്ച നടക്കാത്തപക്ഷം മുഖക്കുരുക്കൾ മാറാൻ സമയമെടുക്കുന്നതായി കാണുന്നു. വരണ്ട ചർമ്മം.നെറ്റിയിൽ കാണുന്ന ചെറിയ കുരുക്കൾ സാധാരണ തരാൻ/ വരണ്ട ചർമ്മം കുറയുന്നതിനോടനുബന്ധിച്ചു കാണാറുണ്ട്. കവിളുകളിൽ വരുന്ന വലിയ കുരുക്കൾ ആണ്കുട്ടികളിലും പെണ്കുട്ടികളിലും ഹോർമോൺ മാറ്റത്തെ സൂചിപ്പിക്കുന്നു. ആയതിനാൽ പെൺകുട്ടികളിൽ പി സി ഓ ഡി പോലുള്ള അസുഖങ്ങളിൽ മുഖക്കുരുക്കൾ വ്യാപകമായി കാണപ്പെടുന്നു.
ഒരുകാരണവശാലും മുഖത്തു മരുന്നുകൾ ഉപയോഗിക്കരുത് , സോപ്പുപയോഗിച്ചു നിരന്തരം കഴുകരുത്. ക്രീമുകളും പുരട്ടരുത്. ഇത് പുറമേ പുരട്ടി സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ കുറക്കാവുന്ന ഒരസുഖമല്ല. ഹോർമോണും ചർമ്മവും ശെരിയായ രീതിയിൽ ശരീരത്തിൽ പ്രയനുസരണം നോർമൽ ആവുന്നപക്ഷം വിട്ടൊഴിഞ്ഞു പോകുന്നതാണ്.
മുഖക്കുരു ഉള്ളവരിൽ മുഖത്തു നല്ലതായി എണ്ണമയം കാണാവുന്നതാണ്. ശരീരത്തിൽ കൂടുതലായി നല്ല വരണ്ട ചർമ്മം ഉള്ളവരിൽ ഇത് കാണപ്പെടുന്നു. കാരണം വരണ്ട ചർമ്മത്തിൽ വിയർപുല്പാദനം കുറവായതിനാൽ മുഖത്തും മാടക്കുകളിലും കൂടുതൽ വിയർക്കുന്നതുകൊണ്ടാണ്. ഇവരിൽ വിയർപ്പിന് വല്ലാത്ത ദുർഗന്ധവും നിറവും കാണാറുണ്ട്. ക്ഷമയോടെ മരുന്ന് കഴിച്ചുമാറ്റാവുന്നതാണ്. കൗമാരക്കാർ കൂടുതൽ മേക്കപ്പ് ഇടാതിരിക്കുവാൻ ശ്രെദ്ധിക്കുക.( പി സി ഓ ഡി വായിക്കു)
പി സി ഓ ഡി
ക്രമം തെറ്റിയ വേദനയോടുകൂടിയോ അല്ലാതെയോ ഉള്ള മെൻസസ്, മുഖക്കുരു , മുഖത്തും ശരീരത്തിലും അമിതമായ രോമവളർച്ച, വണ്ണത്തിൽ സാരമായ മാറ്റം ഇതെല്ലം ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്. നല്ല രൂപത്തിൽ കൂടുമ്പോഴാണ് ഇത്രയും ലക്ഷണങ്ങൾ ഒരുമിച്ചു കാണപ്പെടുന്നത്. അതിനർത്ഥം ഈ അസുഖം തുടങ്ങുമ്പോൾ വെറും മെൻസസ് ക്രമം തെറ്റലും, വേദനയും, മുഖക്കുരുക്കളും മാത്രമേ കാണാറുള്ളു. ബാക്കിയെല്ലാം നല്ല ഹോർമോൺ വ്യതിയാനം വരുമ്പോഴേ കാണാറുള്ളു. അമിത വണ്ണക്കൂടുതലും കുറവും കാണാറുണ്ട്. മെൻസസ് സമയത്തുമുള്ള മാറ് വേദനയും കാണാറ് പതിവുണ്ട്( മറ്റു അസുഖങ്ങളിൽ നിന്നും പരിശോധനക്ക് വിധേയമായി വേർതിരിച്ചു മനസ്സിലാക്കേണ്ടതാണ് )
വന്ധ്യതക്ക് കൂടുതൽ കാണപ്പെടുന്ന കാരണത്തിൽ ഒരു അസുഖമാണ് . പഴകുണ് തോറും ഓവറി സിസ്റ്റുകൾ കൂടുതൽ ഉറപ്പു സമ്പാദിക്കും മുൻപേ ചികിൽസിച്ചു മാറ്റേണ്ടതാണ്. കേരളത്തിൽ ഈ അസുഖങ്ങൾ സമയത്തു കാണിക്കാതെ കാണിക്കാനുള്ള മടി മൂലം അസുഖങ്ങളുടെ എണ്ണം കൂടുന്നു. ( ചെറുപ്പക്കാർ ‘മുഖക്കുരു ‘ വായിക്കുക
അരിമ്പാറ
നുള്ളിപ്പറിക്കുകയോ, മുറിക്കുകയോ, കരിക്കുകയു, ഒന്നും പുരട്ടി നശിപ്പിക്കുകയോ ചെയ്യാതിരിക്കുക. എണ്ണം പെരുകാനിടയുണ്ട്. മരുന്നുകഴിച്ചു മാറ്റം.
സ്കിൻ ടാഗ്
കഴുത്തിലും, കക്ഷത്തും, മുഖത്തും ചർമ്മം ഇളം കറുത്തതായി മാറുന്ന സന്ദർഭത്തിൽ സ്കിൻ റ്റാഗുകൾ വരാറുണ്ട്. കഴുത്തിലെ മാള, തുണി ഇത്യാദികൾ ഉരസുന്നയിടത്തു ഇവയ്ക്കു വലുപ്പം കൂടുന്നതായി കാണുന്നു. ഒന്നും പുരട്ടാതെ, കരിച്ചുകളയാതെ ചികിൽത്സാ സ്വീകരിക്കുക.
പാലുണ്ണി
ഒന്നും പുരട്ടാതിരിക്കുക. മരുന്നുകഴിക്കുമ്പോൾ പൊട്ടിപ്പഴുക്കാറുണ്ട്, മുറിവിൽ ഒന്നും പുരട്ടാതിരിക്കുക . പാടുപോലും ബാക്കിനിൽക്കാത്ത രീതിയിൽ മാറി പോകുന്നതാണ്.
ചൂടുകുരു.
ഇതൊരു അസുഖമല്ല. കുട്ടികളിൽ സാധാരണ കണ്ടുവരുന്നു. ചർമ്മത്തിൽ വിയർപ്പു ഗ്രന്ഥികൾ കുറവുള്ളവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു. വരണ്ട ചർമ്മമുള്ളവരിൽ വിയർപ്പു ഗ്രന്ഥികൾ കുറവായതിനാൽ ചൂട് കാലാവസ്ഥകളിൽ ശരീരത്തിന്റെ ചൂട് നിയന്ത്രിക്കുന്നതിനായി ബുദ്ധിമുട്ടു അനുഭവപ്പെടുന്നു. ചർമ്മത്തിൽ കൂടുതൽ വിയർപ്പുൽപ്പാദന ഗ്രെന്ധികൾ ഉണ്ടാകുന്നു. ഈ മാറ്റത്തെയാണ് ചൂടുകുരു എന്ന് പറയുന്നത്. മരുന്നു കഴിക്കുകക . ഒന്നും പുരട്ടാതിരിക്കുക.
ചുണങ്
വെള്ളയും കറുപ്പും നിറത്തിൽ കാണാറുണ്ട്. സോപ്പ് വല്ലാതെ ഉരയ്ക്കരുത്, മറ്റു മരുന്നുകൾ പുരട്ടരുത്. ആഴത്തിൽ ഇറങ്ങി കറുപ്പ് കൂടുന്നതാണ്. ചൊറിച്ചിൽ ഇല്ലാത്തതും വിയർക്കുമ്പോൾ/നനയുമ്പോൾ ചൊറിച്ചിൽ ഉള്ളതുമായ ഇനങ്ങളുണ്ട്. മരുന്ന് കഴിച്ചു മാറ്റാവുന്നതാണ്.
വട്ടച്ചൊറി
fungal infection എന്നുപറയുന്ന ഈ അസുഖം തൊലിപ്പുറത്തു പ്രത്യേകിച്ച് മടക്കുകളിൽ കാണപ്പെടുന്നു. ഫങ്കസിനു ഒരിക്കലും ആരോഗ്യമുള്ള തൊലിപ്പുറത്തു കയറിക്കൂടാൻ സാധിക്കില്ല. തൊലിമടക്കുകളിലും,ഈർപ്പം നിൽക്കാവുന്ന വരണ്ടചർമ്മത്തിനു മുകളിലും ഇവ നിലയുറപ്പിക്കുന്നു. പുറത്തുള്ള ലേപനങ്ങളും മരുന്നുകളും കഴിച്ചു ഇവയെ തൽക്കാലത്തേക്ക് മാറ്റി നിർത്താമെങ്കിലും കൂടെ കൂടെ തിരികെ വരുന്നു. പ്രായം കൂടുംതോറും അണുബാധ ഉള്ള സ്ഥലം കൂടുതൽ കറുക്കുന്നു. പുറമെയുള്ള ചികിത്സകൊണ്ട് ചൊറിച്ചിൽ മാത്രമേ മാറ്റി നിർത്താൻ കഴിയുകയുള്ളു. കറുപ്പ് നിറത്തിലുള്ള അടയാളങ്ങൾ മായാതെ നിൽക്കുന്നു. തൊലിപ്പുറത്തു ചൊറിച്ചിലുമാറിയെങ്കിലും അസുഖം വിട്ടുപോയിട്ടില്ല എന്നതിന്റെ സൂചനയാണത്. ഇത്തരം അടയാളങ്ങൾ ഉള്ളവരുടെ ചർമ്മത്തിന് ഇളം കറുപ്പ് നിറം ബാധിക്കാറുണ്ട് (കഴുത്ത്, മുഖം )
വട്ടച്ചൊറി ചെറിയ പ്രായത്തിൽത്തന്നെ കാലിനിടയിൽ തുടയിടുക്കിൽ കാണപ്പെടുന്നു. പിന്നെ പുക്കിളിനു അടിയിലും വയറിനു താഴെയും. പിന്നെ സ്ത്രീകളിൽ മാറിന് അടിയിലും, പിന്നീട് കക്ഷങ്ങളിലും, കഴുത്തിന് ചുറ്റും കാണപ്പെടുന്നു. മുതൂർന്നവർ പലരും ഇത് ആദ്യമായിട്ടാണ് വരുന്നത് എന്ന് പറയുമെങ്കിലും ഇതാദ്യമായിട്ടല്ല മുതിന്നവരിൽ വരുന്നത്. ചെറിയ പ്രായത്തിൽ നിസ്സാര ചികിത്സയിൽ മാറിപ്പോയത് പിന്നീട് പ്രത്യക്ഷപ്പെടുന്നതാണ്. കൂടുതൽ സൂപയ്യോഗിച്ചു കഴുകരുത്, ഉപ്പുവെള്ളം കൊണ്ട് കഴുകരുത്. മരുന്ന് കഴിക്കുക.